ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം

റോം: റൂബി ജൂബിലി ആഘോഷവേളയില്‍ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം. അല്മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റററി ജീസസ് യൂത്ത് സംഘടനയെ നിയമപരമായ വ്യക്തിത്വമുള്ള അന്താരാഷ്ട്ര വിശ്വാസി സംഘടനയായി സ്ഥിരീകരിക്കുകയായിരുന്നു.2016 മേയ് 15നാണ് അന്നത്തെ അല്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ താത്കാലിക അംഗീകാരം നല്‍കുകയും നിയമാവലി പരീക്ഷണാടിസ്ഥാനത്തില്‍ അംഗീകരിക്കുകയും ചെയ്തത്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഇത് സ്ഥിരാംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്.

ജീസസ് യൂത്തിന്‍റെ അന്താരാഷ്ട്ര സമ്മേളനം 'ഗോ' റോമില്‍ നടക്കുന്ന വേളയിലാണ് റൂബി ജൂബിലി സമ്മാനമായി അംഗീകാരം എത്തിയിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് അല്മായ തിരുസംഘത്തിന്‍റെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗര്‍വാസി ജീസസ് യൂത്ത് ഇന്‍റര്‍നാഷണല്‍ കോ~ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോളിനു കൈമാറി.
News Photo 2 - India - Otta Nottathil - jesus_youth_vatican_recognised_oct_24_2026
ഔദ്യോഗിക ഉത്തരവ് അല്മായ തിരുസംഘത്തിന്‍റെ അസോസിയേറ്റ് സെക്രട്ടറിയും റോമിലെ സഹായമെത്രാനുമായ ഡോ. ദാരിയോ ഗര്‍വാസി ജീസസ് യൂത്ത് ഇന്‍റര്‍നാഷണല്‍ കോ~ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോളിനു കൈമാറിയപ്പോള്‍

ജീസസ് യൂത്തിന്‍റെ സഭാകാര്യ ഉപദേഷ്ടാവും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല, റോമിലെ അല്മായ കമ്മീഷന്‍റെ ഔദ്യോഗിക വക്താവ് ഡോ. ജൊവാനി ബോണ്‍ ഡെംപോ, ജീസസ് യൂത്ത് മുന്‍ അന്തര്‍ദേശീയ കോ~ഓര്‍ഡിനേറ്റര്‍ മനോജ് സണ്ണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗീകാരം കൈമാറിയത്.
1985 ല്‍ കേരളത്തില്‍ ആരംഭിച്ച അല്മായ യുവജന മുന്നേറ്റമായ ജീസസ് യൂത്ത് ഇന്ന് 53 രാജ്യങ്ങളില്‍ സംഘടനാ സംവിധാനമുള്ള മുന്നേറ്റമാണ്. ഇപ്പോള്‍ റോമില്‍ നടക്കുന്ന ജീസസ് യൂത്ത് അന്തര്‍ദേശീയ സമ്മേളനത്തില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 1110 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 25ന് സമാപിക്കും.

2033ലെ രക്ഷാകര മഹാ ജൂബിലിക്കും 20035ലെ ജീസസ് യൂത്ത് സുവര്‍ണ ജൂബിലിക്കും വേണ്ടി ഒരുങ്ങുന്ന വേളയില്‍ ലഭിച്ച ഈ അംഗീകാരം മുന്നേറ്റത്തിന് കൂടുതല്‍ ഉണര്‍വും പ്രചോദനവും ഉത്തരവാദിത്വബോധവും നല്‍കുന്നതാണെന്ന് അന്താരാഷ്ട്ര കോ ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോള്‍ പറഞ്ഞു.


- dated 25 Oct 2026

Comments:

Keywords: India - Otta Nottathil - jesus_youth_vatican_recognised_oct_24_2026 India - Otta Nottathil - jesus_youth_vatican_recognised_oct_24_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles: